KOYILANDILOCAL NEWS
കുറ്റ്യാടിയില്‍ ടിപ്പര്‍ ലോറിയിടിച്ച് എട്ട് വയസ്സുകാരന്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി വടയത്ത് ടിപ്പര്‍ ലോറിയിടിച്ച് എട്ട് വയസ്സുകാരന്‍ മരിച്ചു. ചന്തേമ്മല്‍ വീട്ടില്‍ അസ്‍ലമിന്‍റെ മകന്‍ അഫ്നാനാണ് മരിച്ചത്.വടയം സൗത്ത് എല്‍പി സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ഥിയാണ് അഫ്നാന്‍.
ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. അമിത വേഗതയാണ് അപകടത്തിന് കാരണം. ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.
Comments