CALICUTDISTRICT NEWS

കെ-റെയിൽ: ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി രാമകൃഷ്ണൻ

ചേമഞ്ചേരി : കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസും ലീഗും ജമാഅത്തെ ഇസ്‌ലാമിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കാട്ടിലപ്പീടികയിൽ എൽ.ഡി.എഫ്. പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകില്ല. കർഷകരുടെ നടുവൊടിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ ഒരക്ഷരം ഉരിയാടാത്തവരാണ് യു.ഡി.എഫുകാർ -മന്ത്രി പറഞ്ഞു.

നല്ലയിൽ അബ്ദുള്ളക്കോയ അധ്യക്ഷത വഹിച്ചു. ടി.പി. ബാലകൃഷ്ണൻ, കെ. ഭാസ്കരൻ, കെ.കെ. മുഹമ്മദ്, ബിബി ബബീഷ് തുടങ്ങിയവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button