കൊയിലാണ്ടി കാര്‍ നിയന്ത്രണംവിട്ട് അപകടം ; അഞ്ച് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി:കൊയിലാണ്ടി ദേശീയപാതയില്‍ എം ജി കോളജിന് സമീപം കാര്‍ നിയന്ത്രണംവിട്ട് അപകടം. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലും കാല്‍നടയാത്രക്കാരെയും ഇടിച്ചശേഷം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.  കാല്‍നടയാത്രക്കാരായ രണ്ടുപേര്‍ക്കും സ്‌കൂട്ടറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും കാറിലുണ്ടായിരുന്ന ഒരാള്‍ക്കുമാണ് പരിക്ക്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments

COMMENTS

error: Content is protected !!