DISTRICT NEWSLOCAL NEWSVADAKARA
കോടിക്കല്‍ കടപ്പുറത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തു
നന്തിബസാര്‍: കോടിക്കല്‍ മിനിഹാര്‍ബറിനടുത്തു അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ജെസിബി ഉപയോഗിച്ച് നീക്കംചെയ്തു തുടങ്ങി. നാലാമത്തെ പ്രാവശ്യമാണ് മാലിന്യം നീക്കംചെയ്യുന്നത്. കടപ്പുറത്തു ഏറ്റവുമധികം മാലിന്യങ്ങള്‍ ഇവിടെയാണ് തിരമാലകള്‍ കൊണ്ടിടുന്നത്. ഈപ്രാവശ്യം ഇരിപ്പിടം ഞെട്ടിക്കരപാലം എന്നസംഘടനയാണ് മാലിന്യങ്ങള്‍നീക്കംചെയ്യുന്നത്. ബാലന്‍ അമ്പാടി പരിപാടി ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ വാര്‍ഡ്മെമ്പര്മാരായ യു.വി.മാധവന്‍, പി.റഷീദ്, എം.ചേക്കുട്ടിഹാജി, കയ്യാടത്തുസുധാകരന്‍, തുടങ്ങിയവര്‍പങ്കെടുത്തു. ആദ്യം മത്സ്യത്തൊഴിലാളികളും, രണ്ടാമത് മൂടാടി ഗ്രാമപഞ്ചായത്തും, പിന്നീട് തിക്കോടി വികസനസമിതിയുമാണ് മാലിന്യങ്ങള്‍നീക്കംചെയ്യാന്‍ നേതൃത്വം നല്‍കിയത്. തീരംമുഴുവനും പ്ലാസ്റ്റിക്കുപ്പികളും, നാപ്കിന്‍സും, ഹോസ്പിറ്റല്‍ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് കൂടുതലുള്ളത്.
Comments