കോവിഡ് പ്രതിരോധം ശക്തമാക്കാൻ ഉള്ളിയേരി പഞ്ചായത്തിൽ ക്യൂ കോപ്പി റൂട്ട് മാപ്പ് മൊബൈൽ ആപ്പ്* 

ഉള്ളിയേരി  പഞ്ചായത്തിൽ ക്യുആർ കോഡ് റൂട്ട് മാപ്പ് മൊബൈൽ ആപ്പ് സംവിധാനം ആരംഭിച്ചു. ഉള്ളിയേരി ഗ്രാമ പഞ്ചായത്തിന്റെ ഡിജിറ്റൽ പഞ്ചായത്ത്‌ പദ്ധതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് പുത്തൻ കാൽവെപ്പ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ  പുരുഷൻ കടലുണ്ടി എം.എൽ.എ   പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവിൽ അധ്യക്ഷത വഹിച്ചു.
ഉള്ളിയേരിയിലെ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും അവരുമായി കൂടി കാഴ്ചകൾ നടത്തുന്ന ആളുകളെ ക്യൂ കോപ്പി മൈ റൂട്ട് മാപ്പ്  ആപ്പിന്റെ സഹായത്തോടെ മൊബൈലിൽ ക്യുആർ  കോഡ് സ്കാൻ ചെയ്തു രേഖപെടുത്താം. സ്വന്തം റൂട്ട് മാപ് ഇനി ഉള്ളിയേരി ഗ്രാമത്തിലെ എല്ലാവരുടെയും സ്മാർട്ഫോണുകളിൽ ഉണ്ടാവുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. എത്ര ദിവസം കഴിഞ്ഞാലും ഒരാൾ എവിടെയെല്ലാം പോയിട്ടുണ്ട് എന്നത് കൃത്യമായി രേഖപ്പെടുത്തിയത് പരിശോധിക്കാൻ കഴിയും. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യ വകുപ്പിനും പോലിസിനും ഏറെ പ്രയോജനകരമാവുന്നതാണ് ഈ നൂതന സംവിധാനം.
ചടങ്ങിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ഉള്ളിയേരി സ്വദേശി അരുൺ പെരൂളിയെ ഗ്രാമ പഞ്ചായത്ത്‌ ആദരിച്ചു. അന്താരാഷ്ട അവാർഡിൽ ലഭിച്ച തുകയുടെ ഒരു ഭാഗം സ്വന്തം പഞ്ചായത്തിന്റെ ഡിജിറ്റിലൈസേഷന് വേണ്ടി ചിലവഴിക്കാൻ തീരുമാനിച്ച കാര്യം അരുൺ ചടങ്ങിൽ  പ്രഖ്യാപിച്ചു.
കേരള സംസ്ഥാനത്തിന്റെ കോവിഡ് മൈബൈൽ ആപ്പ് ആയ ജിഒകെ ഡയറക്റ്റ്   (GoK Direct) വികസിപ്പിച്ചതും സർക്കാരിന്റെ കൂടെയുള്ള പ്രവർത്തനവും നിപ പ്രളയ സമയത്തുള്ള സേവനവും പരിഗണിച്ചാണ് അരുണിനെ അമേരിക്കയിൽ നിന്നും അന്താരഷ്ട്ര പുരസ്‌കാരം തേടിയെത്തിയത്.
 ക്യു ആർ  കോഡ് റൂട്ട് മാപ്പ്  സംവിധാനം  രൂപപ്പെടുത്തിയതും അരുൺ പെരൂളിയാണ്
ചടങ്ങിൽ പി.ഷാജി, ബിന്ദു കളരിയുള്ളതിൽ, സി.കെ രാമൻകുട്ടി, സന്തോഷ് പുതുക്കേമ്പുറം, ബിന്ദു കോറോത്ത്, ഹെൽത്ത് ഇൻസ്പെക്ടർ എ ടി മൊയ്തി, ഒള്ളൂർ ദാസൻ, മധുസൂതനൻ , സി.എം. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്ത് സെക്രട്ടറി എ ഇന്ദു സ്വാഗതവും വൈസ് പ്രസിഡന്റ് ചന്ദ്രിക പൂമംത്തിൽ നന്ദിയും പറഞ്ഞു.
റൂട്ട് മാപ് ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് : http://rm.qkopy.xyz/dl
Comments

COMMENTS

error: Content is protected !!