കർഷകർക്ക് കൃഷിയന്ത്രങ്ങൾ‌ സബ്സിഡി നിരക്കിൽ; ലഭിക്കുന്നത് 40–50% സബ്‌സിഡി

 

വിവിധതരം കൃഷിയന്ത്രങ്ങളും കാർഷിക ഉപകരണങ്ങളും 40–50% സബ്സിഡി നിരക്കിൽ ലഭിക്കുന്നതിന് www.agrimachinery.nic.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. ട്രാക്ടർ, ടില്ലർ, വീഡ്‌കട്ടർ, പമ്പുകൾ, ലഘു കാർഷിക ഉപകരണങ്ങൾ, മൂല്യവർധിത ഉൽപന്ന നിർമാണയന്ത്രങ്ങൾ തുടങ്ങിയവയ്ക്കു സബ്സിഡി ലഭിക്കും.

കർഷകർക്കു പുറമെ കർഷക സംഘങ്ങൾ, സ്വയംസഹായ സംഘങ്ങൾ, കർഷകത്തൊഴിലാളികൾ, സഹകരണ സംഘങ്ങൾ എന്നിവയ്ക്കും സഹായം ലഭിക്കും. റജിസ്ട്രേഷൻ മെനുവിൽ ക്ലിക്ക് ചെയ്തശേഷം farmer ഓപ്ഷൻ ക്ലിക്ക് ചെയ്താലുള്ള നിർദേശപ്രകാരം റജിസ്ട്രേഷൻ പൂർത്തിയാക്കാം. ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ അനുബന്ധ രേഖകൾ നിർബന്ധം. സംരംഭകർക്കും സ്വയംസഹായസംഘങ്ങൾക്കും ഉൽപാദക കമ്പനികൾക്കും റജിസ്ട്രേഷനു പ്രത്യേക ഓപ്ഷനുണ്ട്. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നിർമാതാക്കളുടെയും ഡീലർമാരുടെയും പക്കൽനിന്നു താൽപര്യമുള്ള യന്ത്രം തിരഞ്ഞെടുക്കാം. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് സഹായം. അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കാനുള്ള സംവിധാനം വെബ്സൈറ്റിൽ ഉണ്ട്. ഓൺലൈൻ റജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് അതത് ജില്ലകളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാം.

  • തിരുവനന്തപുരം: 0471–2482022
  • കൊല്ലം: 0474–2795434
  • പത്തനംതിട്ട: 0473–4252939
  • ആലപ്പുഴ: 0477–2268098
  • ഇടുക്കി: 0486–2228522
  • കോട്ടയം: 0481–2561585
  • എറണാകുളം: 0484–2301751
  • തൃശൂർ: 0487–2325208
  • പാലക്കാട്: 0491–2816028
  • മലപ്പുറം: 0483–2848127
  • കോഴിക്കോട്: 0495–2723766
  • വയനാട്: 0493–6202747
  • കണ്ണൂർ: 0497–2725229
  • കാസർകോട്: 0499–4225570

കസ്റ്റം ഹയറിങ് സെന്റർ

കാർഷികയന്ത്രങ്ങൾ വാടകയ്ക്കു നൽകുന്ന കസ്റ്റം ഹയറിങ് സെന്റർ ആരംഭിക്കുന്നതിനു പദ്ധതി സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ചെലവിന്റെ 40% സഹായം. വിവരങ്ങൾ‌ക്ക് www.agrimachinery.nic.in

Comments

COMMENTS

error: Content is protected !!