ഗോവിന്ദച്ചാമി മോഡൽ ആക്രമണം. പ്രതി പിടിയിൽ

പുനലൂർ പാസഞ്ചർ ട്രെയിനിൽ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടൻ പൊലീസ് പിടിയിൽ. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് ബാബുക്കുട്ടൻ പിടിയിലായത്. ഏപ്രിൽ 28നാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ചിറ്റാറിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെക്കുറിച്ച് ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞ ചിലരാണ് പൊലീസിൽ വിവരം നൽകിയത്.

യുവതിയെ സ്ക്രൂഡ്രൈവർ കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണവും ആഭരണങ്ങളും ഊരിവാങ്ങുകയായിരുന്നു പ്രതി.ഇതിനു ശേഷവും ആക്രമണത്തിനായി പിടിച്ചുവലിച്ച് കൊണ്ടുപോകുന്നതിനിടെ യുവതി കതക് തുറന്ന് രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെ  ട്രെയിനിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റു.

Comments

COMMENTS

error: Content is protected !!