പ്രചാരണത്തിന് എത്തിച്ച കള്ളപ്പണം കവർന്ന കേസ്. കൈ മറിഞ്ഞത് കോടികൾ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കടത്തിക്കൊണ്ടുവന്ന കള്ളപ്പണം ഗുണ്ടകളെ ഉപയോഗിച്ച് തട്ടിപ്പറിച്ച കേസ്സിൽ കൈമറിഞ്ഞത് കോടികൾ. 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കോഴിക്കോട്ടെ അബ്കാരിയും ആർ എസ് എസ് പ്രവർത്തകനുമായി ധർമ്മരാജൻ നൽകിയ പരാതി വ്യജമാണെന്ന് പൊലീസ് കണ്ടെത്തി. കേസിൽ ഉൾപ്പെട്ട ഒന്നാം പ്രതിയിൽ നന്നുമാത്രം 31 ലക്ഷം രൂപ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

പണം കൊടുത്തുവിട്ടത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായക് ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. കർണ്ണാടകയിൽ നിന്നാണ് കള്ളപ്പണം എത്തിയത്. ഏപ്രിൽ മൂന്നിനാണ് 3.5 കോടി രൂപയും അതു കടത്താൻ ശ്രമിച്ച കാറും കൊടകരയിൽ വെച്ച് കവർച്ച ചെയ്യപ്പെട്ടത്. കുഴൽ പണം തട്ടിയെടുക്കുന്ന സംഘത്തെ ഉപയോഗിച്ച് നേതാക്കൾ തന്നെ ആസൂത്രണം ചെയ്ത നാടക പ്രകാരം പണം പാർട്ടി ആവശ്യങ്ങൾക്ക് എത്തിക്കാതെ വഴിയിൽ കവർന്നെടുത്തു എന്നാണ് പൊലീസ് കേസ്.

ഇതുവരെ 10 പ്രതികൾ പിടിയിലായി. മൂന്നു പേരെ പൊലീസ് തിരയുന്നു. പിടിയിലായവരിൽ രഞ്ജിത്ത്, ദീപക്, മാർട്ടിൻ, ഒളരി ബാബു എന്നിവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. അലി സാജ്, മുഹമ്മദ് റഷീദ് എന്നീ കുഴൽപണ സംഘമാണ് വഴിയിൽ പണം തട്ടിപറിച്ചതിൽ മുഖ്യ പ്രതികൾ.  തിരഞ്ഞെടുപ്പിൽ കുഴൽപണം ഒഴുക്കിയതായുള്ള ആരോപണവും ഇതോടെ തെളിയുകയാണ്.

Comments

COMMENTS

error: Content is protected !!