ചരിത്രത്തിൽ ആദ്യമായി ഹൈക്കോടതിയില്‍ ഇന്ന് വനിത ഫുള്‍ബെഞ്ച്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് നടത്തും. വനിതാ ദിനത്തിൽ നടക്കുന്ന വിമൻസ് ഒൺലി ഫുൾ ബെഞ്ചിൽ ജസ്റ്റിസുമാരായ അനു ശിവരാമൻ, വി.ഷേർസി, എം.ആർ.അനിത എന്നിവരാണ് ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് പ്രത്യേക സിറ്റിംഗ് നടത്തുക. 

ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ മുൻ ഉത്തരവ് പുനഃ പരിശോധിക്കണമെന്ന സർക്കാരിന്റെ റിവ്യൂ ഹർജിയാണ് ഫുൾ ബെഞ്ച് പരിഗണിക്കുന്നത്.

നേരത്തെ ഈ ഹര്‍ജി ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം ആര്‍ അനിത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പരിഗണിച്ചിരുന്നത്. ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതോടെ, ജസ്റ്റിസ് വി ഷെര്‍സിയെ ഫുള്‍ബെഞ്ചിലേക്ക് ഉള്‍പ്പെടുത്തി. തുടര്‍ന്നാണ് ഫുള്‍ബെഞ്ച് ഇന്ന് വനിതാദിനത്തില്‍ ആദ്യമായി സിറ്റിംഗ് നടത്തുന്നത്.

Comments

COMMENTS

error: Content is protected !!