ജില്ലയിൽ പരക്കെ മഴ വെള്ളക്കെട്ടും മണ്ണിടിച്ചിലും

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഴയിൽ പരക്കെ നാശനഷ്ടവും വെള്ളക്കെട്ടും. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ വെള്ളപ്പാച്ചിലാണ്.

വളരെ ചെറിയ സമയം കൊണ്ട് വലിയ തോതിൽ വെള്ളം പെയ്തിറങ്ങിയതോടെയാണ് ടൗൺ മുങ്ങുന്ന അവസ്ഥയുണ്ടായി. കടകളിൽ പലതിലും വെള്ളം കയറി. മലഞ്ചെരുവിലുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലും ഉണ്ടായി.

കോഴിക്കോട് നഗരത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്. ഓവു ചാലുകൾ നിറഞ്ഞ്
മാവൂർ റോഡ്, പാളയം ഭാഗങ്ങളിൽ വെള്ളം പൊങ്ങി.അടിവാരം ടൗണിൽ വെള്ളപ്പൊക്കമുണ്ടായതോടെ കോഴിക്കോട് വയനാട് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.
താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ദുരിതത്തിലാണ്. ഉച്ചതിരിഞ്ഞതോടെയാണ് മഴ കനത്തത്.

Comments

COMMENTS

error: Content is protected !!