World
യുഎസിൽ ചെറുവിമാനം തകർന്ന് പത്ത് പേർ മരിച്ചു

വാഷിങ്ടൻ∙ യുഎസ് നിർമാതാക്കളായ ബീച്ച്ക്രാഫ്റ്റിന്റെ ചെറു വിമാനം കിങ് എയർ 350 തകർന്ന് പത്ത് പേർ മരിച്ചു. ടെക്‌സാസിൽ ഞായറാഴ്ചയാണ് സംഭവം. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു.
ആഡിസണ്‍ മുനിസിപ്പല്‍ വിമാനത്താവളത്തിലാണ് അപകടം. പറന്നുയരുന്നതിനിടെ വിമാനത്താവളത്തിലെ മേല്‍ക്കൂരയില്‍ തട്ടി തീപിടിക്കുകയായിരുന്നുവെന്നു രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപടകട കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Comments