ഡിപിആർ; ചെലവഴിച്ചത് 22 കോടി

സിൽവർ ലൈൻ പദ്ധതിയിൽ ഡിപിആർ തയാറാക്കാൻ സർക്കാർ ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപ. മുൻഗണനാ സാധ്യതാ പഠനം, ഡി പി ആർ തയാറാക്കൽ എന്നിവയ്ക്കാണ്  തുക ചെലവഴിച്ചത്. ഫ്രാന്‍സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടൻസി കമ്പിനിയായ സിസ്ട്രയ്ക്കാണ് 22 കോടി രൂപ നൽകിയത്.

ഇതിനിടെ സിൽവർ ലൈനിന് കേന്ദ്രാനുമതിയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം  തെറ്റാണെന്ന്  കേന്ദ്രമന്ത്രി  മുരളീധരൻ വ്യക്തമാക്കി . പദ്ധതിക്ക് അനുമതിയില്ലെന്ന കാര്യം സംസ്ഥാന ധനമന്ത്രി ശരിവച്ചതാണെന്ന് വി മുരളീധരൻ പറഞ്ഞു.

ആയിരക്കണക്കിന് ആൾക്കാരെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി നടപ്പാക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും കൂട്ടിച്ചേർത്തു. കേരളത്തിന് വേണ്ടത് വന്ദേ ഭാരത് ട്രൈയിനെന്ന് വി മുരളീധരൻ പറഞ്ഞു. വന്ദേ ഭാരത് ട്രൈയിൻ കേരളത്തിന് അനുവദിച്ച് കിട്ടാൻ ബി ജെ പി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Comments

COMMENTS

error: Content is protected !!