വേൾഡ് വെറ്ററിനറി ദിനത്തിൽ “അകലം” ഹ്രസ്വചിത്രവുമായി ബി.വി.എസ്.സി. വിദ്യാർത്ഥിനി 

കൊയിലാണ്ടി: ലോക  വെറ്ററിനറി ദിനത്തിൽ ഹ്രസ്വചിത്രവുമായി ബി.വി.എസ്.സി വിദ്യാർത്ഥി.മനഷ്യർ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നതു പോലെ വളർത്തുമൃഗങ്ങളുമായും അകലം പാലിക്കണമെന്ന സന്ദേശം ഉൾക്കൊള്ളുന്നതാണ് ഷോർട്ട് ഫിലിം . തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് ഒന്നാം വർഷ ബി.വി.എസ്.സി. വിദ്യാർത്ഥിനി എസ്. ആർ. കീർത്തനയാണ് ചിത്രമൊരുക്കിയത് ‘ കീർത്തനയെ കൂടാതെ    റിട്ട: പ്രധാനാധ്യാപകൻ അരിക്കുളം നീലാംബരിയിൽ സി.രാമചന്ദ്രനും അധ്യാപികയായ അമ്മ സജിനിയും സഹോദരി അർച്ചനയും കൂടി അഭിനയിക്കുന്നുണ്ട്.  നാടക പ്രവർത്തകനും അധ്യാപകനുമായ ശിവ പ്രസാദ് ശിവപുരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മണ്ണുത്തി ഗവ:വെറ്ററിനറി കോളേജ് എൽ.പി.എം. ഡിപ്പാർട്ട്മെന്റ് അസി: പ്രൊഫ: ഡോ: ജസ്റ്റിൻ ദേവിസ്, പൂക്കോട് ഗവ: വെറ്ററിനറി കോളേജ് എപ്പിഡമോളജി ആൻറ് പ്രിവന്റീവ് മെഡിസിൻ ഡിപ്പാർട്ട്മെന്റ് അസി: പ്രൊഫ: ഡോ: ബി പിൻ കൃഷ്ണദാസ് എന്നിവരുടെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് അരിക്കുളം സ്വദേശി കിഷോർ മാധവനാണ് കഥയ്ക്ക്ദൃശ്യാവിഷ്ക്കാരം നൽകിയിരിക്കുന്നത്. വളർത്തുമൃഗങ്ങളുമായി ഇടപഴകിയതിന് ശേഷം കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകണമെന്നും അവയുമായി അകലം പാലിയ്ക്കണമെന്നും പറയുന്നത് അവരിൽ നിന്ന് മനുഷ്യരിലേയ്ക്ക് രോഗം പടരും എന്ന ഭീതി കൊണ്ട് മാത്രമല്ല നമ്മളിൽ നിന്ന് മൃഗങ്ങളിലേയ്ക്കും രോഗം പടരാൻ പാടില്ല എന്ന കരുതലിന്റെ ഭാഗമാണെന്നും  ഹ്രസ്വചിത്രം  പറയുന്നു.
Attachments area
Comments

COMMENTS

error: Content is protected !!