താമരശ്ശേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചു ,ചുരത്തില്‍ ഇറക്കി വിട്ടു

താമരശ്ശേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചു ,ചുരത്തില്‍ ഇറക്കി വിട്ടു. താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ കോളേജിൽ ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് കഴിഞ്ഞ ദിവസം ചുരത്തില്‍ കണ്ടെത്തിയത്,കുട്ടിയെ ക്ലാസിൽ കാണാത്തതിനാൽ കോളേജിൽ നിന്നും വീട്ടിലേക്ക് വിളിച്ചപ്പോഴാണ് കുട്ടി വീട്ടിലെത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്.

ഇതേ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് താമരശ്ശേരി പോലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്ന്വേഷിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.മയക്കു മരുന്ന് നല്‍കി വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചതായും പിന്നീട് ചുരത്തില്‍ ഇറക്കിവിട്ടതായും വിദ്യാര്‍ത്ഥി പറഞ്ഞു.പേയിംഗ് ഗസ്റ്റായ കോളേജിനു സമീപം താമസിക്കുന്ന വിദ്യാര്‍ത്ഥിനി മയക്കുമരുന്ന് മാഫിയയുടെ കെണിയില്‍പ്പെട്ട് പീഢനത്തിന് ഇരയായതാണൊ എന്ന് സംശയിക്കുന്നു.

ഇന്നലെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരിൽ ഒരാളാണ് പ്രതിയെന്നാണ് സൂചന. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. അന്ന്വേഷണം ഊര്‍ജിതമാക്കിയതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും താമരശ്ശേരി പോലീസ് അറിയിച്ചു.

Comments

COMMENTS

error: Content is protected !!