തിരുവങ്ങൂർ യു പി സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: തിരുവങ്ങൂർ യു പി സ്കൂൾ കുട്ടികളുടെ കലോത്സവം ആർട്ടിസ്റ്റ് സുരേഷ്ഉണ്ണി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഏ ആർ ഷമീർ സ്വാഗതം പറഞ്ഞു.  പി ടി എ  പ്രസിഡണ്ട് ശിവദാസ് കുനിക്കണ്ടി അധ്യക്ഷം വഹിച്ചു.  ഇ പ്രബോധ്, സി കെ  ബാലകൃഷ്ണൻ, ശ്രീജിഷ എന്നിവർ സംസാരിച്ചു. സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Comments

COMMENTS

error: Content is protected !!