പിഷാരികാവിലേക്കുള്ള റോഡുകൾ ഗതാഗത യോഗ്യമാക്കണം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലേക്കുള്ള റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നും, ലക്ഷങ്ങൾ ചിലവഴിച്ച് നവീകരിച്ച കൊല്ലം ചിറ സംരക്ഷിക്കണമെന്നും പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി ജനറൽ ബോർഡിയോഗം ആവശ്യപ്പെട്ടു.

നവീകരിച്ച കൊല്ലം ചിറയുടെ പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തിൽ ദേവസ്വത്തിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാവണം. കാളിയാട്ട മഹോത്സവം ഭംഗിയായും സമാധാനപരമായും ആഘോഷിക്കുന്നതിന് ദേവസ്വം ട്രസ്റ്റി ബോർഡിനു പൂർണ്ണ സഹകരണം നല്കാനും യോഗം തീരുമാനിച്ചു.

സമിതി രക്ഷാധികാരി ഇ എസ് രാജൻ ഉദ്ഘാടനം ചെയ്തു. വി വി ബാലൻ അദ്ധ്യക്ഷം വഹിച്ചു.
അഡ്വ.ടി കെ രാധാകൃഷ്ണൻ, വി വി സുധാകരൻ, എൻ വി വത്സൻ, പി പി ഗോപി, പ്രേമൻ നന്മന, എൻ എം വിജയൻ, പി രാജൻ, കെ എസ് ജയദേവ് ,എം വിജയകുമാർ, പി എം സുരേഷ്ബാബു, എ കെ ഗണേശൻ, കെ നാരായണൻ നായർ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!