തെക്ക് കിഴക്കന്‍ രാജ്യങ്ങളിലെ ഡ്രാഗണ്‍ ഫ്രൂട്ട് ഇനി ഉസ്സന്റെ കാരശ്ശേരിയിലെ പഴത്തോട്ടത്തിലും

മലയാളികള്‍ ഏറെയൊന്നും കൃഷിചെയ്ത് പരിചയമില്ലാത്ത ഫലവര്‍ഗവിപണിയിലെ പുതിയ താരമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. തെക്കുകിഴക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായ ഈ ഫലവര്‍ഗം കേരളത്തിലും കൃഷിചെയ്യുന്നത് ലാഭകരമെന്നു തെളിയിക്കുകയാണ് കാരശ്ശേരി ഗ്രീന്‍ഗാര്‍ഡനിലെ ഉസ്സന്‍.

 

ഇദ്ദേഹത്തിന്റെ നോര്‍ത്ത് കാരശ്ശേരിയിലെ നഴ്‌സറിയില്‍ ആണ് ഡ്രാഗണ്‍ ഫ്രൂട്ട് തൈകള്‍ തയ്യറാകുന്നത്. ഇവിടെ നട്ടുവളര്‍ത്തിയ ചെടി നിറയെ ചുവന്നുതുടുത്ത പഴങ്ങളുമായി ആളുകളെ ആകര്‍ഷിച്ച് നില്‍ക്കുകയാണ്.

 

കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഇനമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. കള്ളിച്ചെടി വര്‍ഗത്തില്‍പ്പെട്ട ഡ്രാഗണ്‍ പഴം മൂന്നു വര്‍ഷംമുമ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ ജോലിചെയ്യുന്ന സജീവ് എന്ന സുഹൃത്താണ് നല്‍കിയത്.

 

പഴങ്ങള്‍ക്ക് 150 മുതല്‍ 600 വരെ ഗ്രാം തൂക്കമുണ്ടാകും. ചിലപ്പോള്‍ അവയുടെ തൂക്കം ഒരു കിലോഗ്രാം വരെയും ആകാം. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു ഡ്രാഗണ്‍ ഫ്രൂട്ട് തൈയില്‍ നിന്നും 20 വര്‍ഷം വരെ വിളവെടുക്കാം.

 

കീടബാധ ഉണ്ടാവില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. വിത്തുകളെ കമ്പോസ്റ്റിലോ ചെടിച്ചട്ടികള്‍ക്കുള്ള മണ്മിശ്രിതത്തിലോ മുളപ്പിക്കാം. വിതച്ച് 11 മുതല്‍ 14 വരെ ദിവസങ്ങള്‍ക്കകം വിത്തുകള്‍ മുളയ്ക്കും. ഡ്രാഗണ്‍ പഴത്തിന്റെ ചെടികളില്‍

 

രാത്രിയിലാണ് പൂക്കള്‍ വിടരുന്നത്. പൂവിട്ട് മുപ്പത് മുതല്‍ അന്‍പത് ദിവസങ്ങള്‍ക്കകം ഫലം പാകമാകുന്നു. വര്‍ഷത്തില്‍ അഞ്ചോ ആറോ വരെ വിളവെടുക്കാനും സാധിക്കും
Comments

COMMENTS

error: Content is protected !!