തേജാലക്ഷ്മിയുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു
കൊടുവള്ളി: ഉണ്ണികുളം ഇയ്യാടുള്ള ഭര്‍തൃവീട്ടില്‍ വിവാഹം കഴിഞ്ഞ് പത്താം ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ കൊടുവള്ളി മാനിപുരം മുണ്ടംപുറത്ത് തേജാലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു.
ഉണ്ണികുളം ഇയ്യാട് നീറ്റോറച്ചാലില്‍ ജിനുകൃഷ്ണയുടെ ഭാര്യയായ തേജാലക്ഷ്മിയെ കഴിഞ്ഞ മാസം 19നാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തേജാലക്ഷ്മിയുടെ ബന്ധുക്കള്‍ വടകര എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിൽ കാര്യമായ നടപടി സ്വീകരിച്ചതായി കാണുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു കേസില്‍ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.