CRIMEKOYILANDILOCAL NEWS

ദേശീയ പാതയിലെ ഡിവൈഡറുകൾ ഇടിച്ച് തെറിപ്പിച്ച വാഹനം കൊയിലാണ്ടി പോലീസ് പിടികൂടി

ദേശീയ പാതയിൽ കൊയിലാണ്ടി നഗരത്തിലെ ഡിവൈഡറുകൾ ഇടിച്ച് തെറിപ്പിച്ച വാഹനം പോലീസ് കണ്ടെത്തി. KL 63.G. 56l 7 നമ്പർ  മിൽക്ക് വണ്ടിയാണ്   ഡിവൈഡറുകൾ ഇടിച്ച്  തെറിപ്പിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നമ്പർ കൃത്യമായി കാണാത്തതുകൊണ്ട് പോലീസിന് വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

പിന്നീട് തുടർച്ചയായുള്ള അന്വേഷണത്തിൽ മിൽക്ക് കണ്ടെയ്നർ ഇടിച്ചതെന്ന് തെളിഞ്ഞു.  ബുധനാഴ്ച രാവിലെ വാഹനം പാലുമായി പോകുമ്പോൾ പിടികൂടുകയായിരുന്നു. സി.ഐ.എൻ.സുനിൽകുമാറിൻ്റെ നിർദേശപ്രകാരം പാൽ ഇറക്കിയതിനു ശേഷം ഡ്രൈവറോടും, ഉടമയോടും, സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.ഞായറാഴ്ച രാവിലെ പോകുമ്പോൾ ടയർ ഡിവൈഡറിൽ ഉരഞ്ഞ് പോകുകയായിരുന്നു എന്നാണ് പറയുന്നത്.

 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button