നിറം മാറ്റത്തിനുള്ള തീരുമാനവുമായി കെഎസ്ആർടിസി

നിറം മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി. ഫാസ്റ്റും സൂപ്പർ ഫാസ്റ്റും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതി കണക്കിലെടുത്താണ് നിറം മാറ്റാൻ കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്. സൂപ്പർ ഫാസ്റ്റുകളുടെ മുൻവശത്തെ മഞ്ഞനിറം കൂട്ടിയും ചുവപ്പുനിറം കുറച്ചുമാണ് പുതിയ മാറ്റം. 

സ്വിഫ്റ്റ് കമ്പനിയുടെ പേരിലായതിനാൽ സ്വിഫ്റ്റിന്റെ ഓറഞ്ച് നിറത്തിൽ വരകളുമുണ്ടാകും. പുതിയ നിറത്തിൽ 131 ബസുകളാണ് നിരത്തിലിറങ്ങാൻ പോകുന്നത്.  ഈ വരുന്ന മാർച്ച് മാസത്തോടെ ബസുകൾ സർവീസ് തുടങ്ങും. 

രണ്ടാംഘട്ടത്തിൽ കിഫ്ബി ഫണ്ടിൽ നിന്ന് 262 സൂപ്പർഫാസ്റ്റുകളും നിരത്തിലിറങ്ങും. ഇതോടെ നിലവിൽ 7 വർഷം പഴക്കമുള്ള 237 സൂപ്പർഫാസ്റ്റുകളും 8 വർഷം പഴക്കമുള്ള 68 ബസുകളും ഓർഡിനറി സർവീസുകളാക്കി മാറ്റാനാണ് തീരുമാനം.

Comments
error: Content is protected !!