108 ആംബുലൻസ് സമരത്തിൽ


കൊയിലാണ്ടി : ശമ്പളം ലഭിക്കുന്നില്ല കോഴിക്കോട് ജില്ലയില്‍ 108 ആംബുലന്‍സ് സമരത്തില്‍. കഴിഞ്ഞ രണ്ട് മാസമായി ആംബുലന്‍സിലെ പൈലറ്റിനും, നഴ്‌സിനും ശബളം ലഭിക്കാതായിട്ട്. കോഴിക്കോട് ജില്ലയില്‍ 37 108 ആംബുലന്‍സാണ് ഉള്ളത്. ഇതില്‍ 7 എണ്ണം കൊറോണ സ്‌പെഷല്‍ ആയി മാറ്റിയിട്ടുണ്ട്. 108ലെക്ക് കോള്‍ വന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പോകുമെങ്കിലും ഇവര്‍ അറ്റന്‍സ് രേഖപ്പെടുത്താതെയാണ് ജോലി ചെയ്യുന്നത്. ശമ്പളത്തിനായി മേധാവിയെ വിളിച്ചാല്‍ മോശമായ പെരുമാറ്റവും വിളിച്ചതിന് കാരണം കാണിക്കല്‍ നോട്ടീസ് അടക്കമുള്ള പക പോക്കല്‍ നയമാണ് സ്വീകരിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ഒരു ആംബുലന്‍സില്‍ ഒരുപൈലറ്റും, ഒരു നഴ്‌സുമാണുണ്ടാവുക. 24 മണിക്കൂറാണ് ഇവരുടെ സേവനം. അപകടങ്ങള്‍ ഉണ്ടാകുമ്പോഴും കോള്‍ വന്നാല്‍ ഉടന്‍ പോകണം.

Comments

COMMENTS

error: Content is protected !!