പ്രണയാഭ്യർഥന നിരസിച്ചു: വിദ്യാർഥിനിയെ ആക്രമിച്ച ബസ് ജീവനക്കാരൻ പിടിയിൽ

 

കൊല്ലം ∙പ്രണയാഭ്യർഥന നിരസിച്ചതിന് കുനത്തൂർ തോട്ടത്തുംമുറിയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. അറസ്റ്റിലായത് ശാസ്താംകോട്ട സ്വദേശിയായ സ്വകാര്യ ബസ് ജീവനക്കാരൻ അനന്ദുവാണ്.

ഇന്നലെ പുലർച്ചെ രണ്ടിനാണ് അനന്തു വിദ്യാർഥിനിയെ വീട്ടിൽ കയറി കുത്തി കോലപ്പെടുത്താൻ ശ്രമിച്ചത്. വയറിനു കുത്തേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നിലവിള കേട്ടാണ് വീട്ടുകാർ സംഭവം അറിഞ്ഞതെന്ന് പൊലീസ് പറയുന്നു. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് പെൺകുട്ടിയുടെ അടിവയറ്റിൽ രണ്ടു തവണ കുത്തിയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

Comments

COMMENTS

error: Content is protected !!