CALICUT
പ്രീ പ്രൈമറി വിഭാഗത്തെ സ്‌കൂളിന്റെ ഭാഗമാക്കണം
കോഴിക്കോട് .പ്രീ പ്രൈമറി വിഭാഗത്തെ സ്‌കൂളിന്റെ ഭാഗമാക്കി സേവനവേതന വ്യവസ്ഥകൾ നടപ്പാക്കണമെന്ന് എയ്‌ഡ്‌ഡ് സ്‌കൂൾ പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ആദ്യ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി കെ സന്തോഷ് ഉദ്‌ഘാടനംചെയ്‌തു. ‘ശിശു വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും വിദ്യാഭ്യാസ നയവും’ എന്ന വിഷയത്തിൽ കെ ടി രാധാകൃഷ്‌ണൻ ക്ലാസെടുത്തു. കെ ടി കുഞ്ഞിക്കണ്ണൻ സംസാരിച്ചു. ഭാരവാഹികൾ: കെ ബബിജ (പ്രസിഡന്റ്), ജബ്‌സില(വൈസ് പ്രസിഡന്റ്), പി വനജ (സെക്രട്ടറി), പി കെ രജിഷ (ജോ. സെക്രട്ടറി), സി വി ഷീജ (ട്രഷറർ).
Comments