പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ കേരളസർക്കാറിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി

പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ കേരള സർക്കാറിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. അറുപതു ജി എസ് എമ്മിന് താഴെ ഘനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്‌. ഇത്തരത്തിലുള്ള നടപടിക്ക് സംസ്ഥാന സർക്കാരിന് അധികാരം ഇല്ലെന്നു ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി.

 

നിരോധനത്തിനുള്ള അധികാരം പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മന്റ് ചട്ടപ്രകാരം കേന്ദ്രസർക്കാരിന് ആണെന്ന് കോടതി ചൂണ്ടികാട്ടി. നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോക്ടർ തിരുമേനിയും മറ്റും സമർപ്പിച്ച ഹർജികളിലാണ് കോടതി ഉത്തരവ്.

Comments

COMMENTS

error: Content is protected !!