ഫേസ്ബുക്കിലൂടെ പരാതി പറയുന്നത് സംഘടനാപരമായി ഉചിതമല്ല: പി.കെ ശശിയ്‌ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ തള്ളി എ.എ റഹീം

പാലക്കാട്: പി.കെ ശശിയ്‌ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ തള്ളി ഡി.വൈ.എഫ്.ഐ. പാലക്കാട് ചിലരെ തരംതാഴ്ത്തിയത് മറ്റുചില കാര്യങ്ങള്‍ കൊണ്ടാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നത് ശരിയായ നടപടിയല്ല. പെണ്‍കുട്ടി ഇതുവരെ ഒരു പരാതിയും ഡി.വൈ.എഫ്.ഐയോട് പറഞ്ഞിട്ടില്ലെന്നും എ.എ റഫീം പറഞ്ഞു.

 

‘ഏതെങ്കിലും ഒരു അംഗത്തിന് ഇത്തരത്തിലുള്ള ഒരു കമ്മിറ്റിയെക്കുറിച്ചുള്ള നേതാക്കളെക്കുറിച്ചോ പരാതിയുണ്ടെങ്കില്‍ അത് അവരുടെ ഘടകത്തിലാണ് ഉന്നയിക്കേണ്ടത്. അത് ആ ഘടകത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. ഫേസ്ബുക്ക് ശരിയാണ് എങ്കില്‍ അത് തെറ്റിദ്ധാരണമൂലം ചെയ്തതായിരിക്കും. ആ തെറ്റിദ്ധാരണ തിരിത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

 

‘ഇത്തരം കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെയും മറ്റും പറയുന്നത് സംഘടനാപരമായി ഉചിതമല്ല. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റിയുടെ മുമ്പില്‍ ഇത് സംബന്ധിച്ച ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. അസ്വാഭാവികമായി ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം തന്നെ തെറ്റിദ്ധാരണമൂലം ഉന്നയിക്കുന്നതാണ്. തന്റെ കൂട നിന്ന ഒരാളെ സെക്രട്ടറിയേറ്റില്‍ നിന്നൊഴിവാക്കിയെന്നു പറയുന്നു, തന്റെ കൂടെ നില്‍ക്കുകയെന്ന ഒന്നില്ല. അത് ശരിയല്ല. അത് പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല. രണ്ട് ഏതോ ഒരാളെ ചൊല്ലിയാണ് ഇത് പറയുന്നതെങ്കില്‍ അയാളുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നത്. അത് ആ കമ്മിറ്റിയിലെ നിരവധി പേര്‍ക്കെതിരെയെടുക്കും.
Comments

COMMENTS

error: Content is protected !!