CRIMEKOYILANDILOCAL NEWS

ബി.ജെ.പി പ്രവർത്തകന്‍ നിജുവിനെ വധിക്കാൻ ശ്രമിച്ച കേസ്സിൽ രണ്ട് പേർ അറസ്റ്റിൽ

ക്ഷേത്ര പൂജാരിയും, ബി.ജെ.പി പ്രവർത്തകനുമായ നിജു എന്ന അർഷിദിനെ വധിക്കാൻ ശ്രമിച്ച കേസ്സിൽ രണ്ട് പേർ അറസ്റ്റിൽ.  എസ്.ഡി.പി.ഐ.പ്രവർത്തകനായ  ചെങ്ങോട്ടുകാവ് കവലാട് ഒറ്റ തെങ്ങിൽ മുഹമ്മദലി (35),  ബാലുശ്ശേരി കൂട്ടാലിട പൂനത്ത് സ്വദേശി ഷംസുദീൻ (36) നെയുമാണ്  അറസ്റ്റ് ചെയ്തത്.  എസ്.ഐ.മാരായ എസ്.എസ്.ശ്രീജേഷ്, എം.എൻ. അനൂപ്, ഗ്രേഡ് എസ്.ഐ.മാരായ എൻ.ബാബുരാജ്, പ്രദീപൻ, മണികണ്ഠൻ, ഗിരീഷ്, ഒ.കെ.സുരേഷ്, എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

 ഹാർബറിൽ ആണ് മുഹമ്മദലി ജോലി ചെയ്യുന്നത്.ബുധനാഴ്ച രാത്രി 10 മണിക്കാണ് അർഷിദിനെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് റൂറൽ എസ്.പി.ഡോ.എ.ശ്രീനിവാസ് ,വടകര ഡി.വൈ.എസ്.പി.അബ്ദുൾ ഷെരീഫ്, സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി.  ഇതെ തുടർന്ന് ശനിയാഴ്ച സർവ്വകക്ഷിയോഗം ചേർന്ന് സമാധാനം പാലിക്കാൻ ആഹ്വാനം നൽകിയിരുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. നേരത്തെ നിരവധി പേരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button