ANNOUNCEMENTS
മത്സ്യത്തൊഴിലാളി പെന്‍ഷണര്‍മാര്‍ അക്ഷയ കേന്ദ്രത്തില്‍ മസ്റ്ററിങ്ങ് നടത്തണം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വാര്‍ദ്ധക്യകാല പെന്‍ഷന്‍, അനുബന്ധത്തൊഴിലാളി പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ പെന്‍ഷന്‍ പാസ്സ്ബുക്ക്, ബാങ്ക്പാസ്സ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുമായി അക്ഷയകേന്ദ്രത്തില്‍ മസ്റ്ററിങ്ങ് നടത്തണം. ഇതിനായി അക്ഷയ സെന്ററില്‍ ഫീസ് നല്‍കേണ്ടതില്ല. (നവംബര്‍ 13 മുതല്‍ ഡിസംബര്‍ 15 വരെയാണ് മസ്റ്ററിങ്ങ് നടത്തുന്നതിന് ധനവകുപ്പ് സമയപരിധി അനുവദിച്ചിട്ടുള്ളത്.) മസ്റ്ററിങ്ങ് നടത്തിയ പെന്‍ഷന്‍കാര്‍ക്ക്് മാത്രമേ അടുത്ത ഗഡു പെന്‍ഷന്‍ വിതരണം ഉണ്ടായിരിക്കുകയുള്ളൂ. ഇതിനകം ഫിഷറീസ് ഓഫീസുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച പെന്‍ഷണര്‍മാരും അക്ഷയ കേന്ദ്രത്തില്‍ മസ്റ്ററിങ്ങ് നടത്തണം.
കിടപ്പുരോഗികളും, അവശരുമായ പെന്‍ഷണര്‍മാരുടെ വിവരം ബന്ധുക്കള്‍ ആരെങ്കിലും അക്ഷയകേന്ദ്രത്തില്‍ അറിയിക്കുന്നപക്ഷം അക്ഷയകേന്ദ്രത്തില്‍ നിന്നും വീട്ടിലെത്തി മസ്റ്ററിങ്ങ് നടത്തും.
Comments