വനിതാ കണ്ടക്ടർക്കുനേരെ അതിക്രമം: യുവാവ്‌ പിടിയിൽ

കോഴിക്കോട്​: വനിതാ കണ്ടക്ടർക്കെതിരെ കെഎസ്​ആർടിസി ബസ്സിൽ ലൈംഗിക അതിക്രമം നടത്തിയ യുവാവ്​ പിടിയിൽ. കാസർകോട്​ ചിറ്റാരിക്കൽ സ്വദേശി ഷൈജു ജോസഫാണ്‌​ (28)​ നടക്കാവ്​ പൊലീസ്‌ പിടിയിലായത്​. ചൊവ്വാ​ഴ്‌ച പകൽ മൂന്നോടെ കണ്ണൂരിൽനിന്ന്​ കോഴിക്കോ​ട്ടേക്ക്​ വരികയായിരുന്ന ബസ്സിലെ വനിതാ കണ്ടക്ടറോടാണ്​ ​ ഷൈജു ​അതിക്രമം കാട്ടിയത്​.
ബസ്​ നടക്കാവിലെത്തിയപ്പോഴാണ്‌ സംഭവം. സ്വകാര്യ ബസ്സിലെ കണ്ടക്ടറായ ഷൈജു കണ്ണൂരിൽനിന്നാണ്​ കെഎസ്​ആർടിസി ബസ്സിൽ കയറിയത്.  മാവൂർറോഡ്​ ബസ്​ ടെർമിനലിൽവച്ചാണ്​ ഷൈജുവിനെ കസ്റ്റഡിയിലെടുത്തത്​.
പീഡനശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾപ്രകാരമാണ്​ കേസ്‌.
Comments

COMMENTS

error: Content is protected !!