ബഹ്റൈനിൽ മരണമടഞ്ഞ കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊയിലാണ്ടി: മാർച്ച് 26ന് ബഹ്റൈനിൽ മരണമടഞ്ഞ മൂടാടി പാലക്കുളം സ്വദേശി കുനിയിൽ കണ്ടി രഘുനാഥിന്റെ 52’മൃതദേഹം നാട്ടിലെത്തിച്ചു. ബഹ്റൈൻ ഗവൺമെന്റിന്റെ അധീനതയിലുള്ള ‘ഗൾഫ് എയർ വിമാന കമ്പനിയുടെ കാർഗോ വിമാനത്തിലാണ് മൃതശരീരം നെടുമ്പാശ്ശേരി വിമാനതാവളം വഴി നാട്ടിലെത്തിച്ചത്.ഇക്കഴിഞ്ഞ 31 ന് പ്രധാന മരിയുടെ ഓഫീസിന്റെയും,കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും, ഇടപെടലിലൂടെ ‘അഷറഫ് താമരശ്ശേരിയുടെ നേതൃത്വത്തിലാണ് മൃതശരീരം നാട്ടിലെക്ക് അയച്ചത്.വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ, ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്, ബഹ്റൈൻ സംസ്കൃതി.പ്രസിഡണ്ട് സുരേഷ് ബാബു, അമൃതാന്ദമയി സേവാസമിതി പ്രസിഡന്റ് സുധീർ തിരുനിലത്ത്, സന്തോഷ് ആവള, അനിൽ മടപ്പള്ളി, കെ.എം.സി.സി.പ്രവർത്തകരായ കരീം, കു മറുദ്ദീൻ, സുബൈർ കണ്ണൂർ, സാമൂഹ്യ പ്രവർത്തകൻ മനോജ് വടകര, തുടങ്ങിയവരുടെ പരിശ്രമത്തിന്റെ ഫലമായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക ഉത്തരവിലൂടെയാണ് മൃതശരീരം നാട്ടിലെത്തിച്ചത്. ബുധനാഴ്ചവൈകീട്ട് 4 മണിയോടെ നെടുമ്പാശ്ശേരി വിമാനതാവളത്തിൽ എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയ ശേഷം രാത്രിയോടെ നാട്ടിലെത്തിച്ച് സംസ്കരിച്ചു.

Comments
error: Content is protected !!