വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കോഴിക്കോട് സ്വദേശി അ​റ​സ്റ്റി​ൽ

വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​വി​ൽ​നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ൽ കോഴിക്കോട് സ്വദേശി അ​റ​സ്റ്റി​ൽ.

കോ​ഴി​ക്കോ​ട് കാ​ല​ങ്ങാ​ലി ഭാ​ഗ​ത്ത് പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​ൽ​ബി​ൻ ജെ​യിം​സി​നെ​യാ​ണ്​ (34) കു​മ​ര​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ന​ഡ​യി​ല്‍ ഡ്രൈ​വി​ങ്​ ജോ​ലി ന​ല്‍കാ​മെ​ന്ന് തെറ്റിദ്ധരിപ്പിച്ച് ഇ​യാ​ൾ കു​മ്മ​നം അ​റു​പ​റ സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ​ നി​ന്ന്  2021ലും 2022 ​ലു​മാ​യി മൂ​ന്ന് ല​ക്ഷ​ത്തി​ൽ​ പ​രം രൂ​പ പ​ല​ ത​വ​ണ​ക​ളി​ലാ​യി വാ​ങ്ങി.

തു​ട​ർ​ന്ന്​ യു​വാ​വി​ന്‍റെ വി​സ ആ​പ്ലി​ക്കേ​ഷ​ൻ രേ​ഖ​ക​ൾ ന​ൽ​കാ​തെ​യും പ​ണം തി​രി​കെ ന​ൽ​കാ​തെ​യും ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​സ് എ​ച്ച് ​ഒ ബി​ൻ​സ് ജോ​സ​ഫ്, എ​സ്‌ ഐ സു​രേ​ഷ്, സു​നി​ല്‍, സി പി ​ഒ ഷൈ​ജു എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.  ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Comments

COMMENTS

error: Content is protected !!