CALICUTDISTRICT NEWS

ഷാഡോ പോലീസ് സംവിധാനം ശക്തിപ്പെടുത്തും മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് ഷാഡോ പോലീസ് സംവിധാനം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കണ്‍ട്രോള്‍ റൂം വടകരയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ പ്രധാനമാണ് സമൂഹത്തില്‍ സ്ത്രീകളും കുട്ടികളും അവഹേളനത്തിന് ഇടയാകരുത്. ആ രീതിയില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിയണം. സ്ത്രീ സുരക്ഷയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്ന വിധത്തില്‍ കേരളം മാറണം
സധൈര്യം മുന്നോട്ട് എന്ന പേരില്‍ വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി സഞ്ചാരം മാര്‍ച്ച് 8 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തും .രാപകല്‍ വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയണംനൈറ്റ് വാക്ക് കൊല്ലത്ത് 10 ദിവസമായി നടന്നു വരികയാണ് ഇത് ജനുവരി 30 ന് അവസാനിക്കുമെങ്കിലും ഇതില്‍ ആവശ്യമായ മാറ്റം വരുത്തി നൈറ്റ് വാക്ക് സംസ്ഥാനമൊട്ടുകെ നടപ്പാക്കും.
കേരളത്തില്‍ സ്ത്രീ സുരക്ഷ പോലീസിന് മാത്രമല്ല സമൂഹ ഉത്തരവാദിത്വവും പ്രധാനമാണ് .വനിതകളുടെ സുരക്ഷ യ്ക്ക് 2020ല്‍ പോലീസ് പ്രഥമ പരിഗണന നല്‍കണം എല്ലാ മേഖലയിലുംഅഴിമതി രഹിത കേരളമാക്കാനുള്ള ശ്രമം തുടരുകയാണ്. പോലീസ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യ വികസനം പ്രധാനമാണ് .സ്വന്തമായി കെട്ടിടമില്ലാത്ത ഒട്ടേറെ പോലീസ് സ്റ്റേഷന്‍ ഇപ്പോഴുമുണ്ട് .അത്തരം സ്റ്റേഷനുകള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ മുന്‍ഗണന നല്കും. 13 വര്‍ഷം വികസനം മുടങ്ങിയ തമ്പാനൂര്‍ സ്റ്റേഷന്‍ വികസനം ഇപ്പൊഴാണ് സാധ്യമായത്. വികസനത്തില്‍ കാലതാമസം ഒഴിവാക്കാനാണ് ശ്രമിക്കുന്നത് . പോലീസ് സ്റ്റേഷനുകളിലെ പുതിയ നിര്‍മാണങ്ങള്‍ ഇക്കോ ഫ്രണ്ട് ലി ആയിട്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 15 പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചത്. രാജ്യമാകെ ശ്രദ്ധിക്കുന്ന പോലീസ് സംവിധാനമാണ് കേരളത്തിന്റെ തെന്നും പോലീസ് സേന ഇത്രയേറെ നവീകരിക്കപ്പെട്ട കാലം ഉണ്ടായിട്ടില്ലെന്നും അധ്യക്ഷ പ്രസംഗത്തില്‍ തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു പോലീസ് ജനശത്രു വല്ല സേവകരാണെന്നും സ്റ്റുഡന്‍സ് പോലീസിന് ഇത്രയേറെ അംഗീകാരം കിട്ടുന്നത് അഭിമാനമായി കാണണമെന്നും ന•യുള്ളിടത്തേ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.  ആയഞ്ചേരിയില്‍ പോലീസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യം കുറ്റ്യാടി എം എല്‍ എ പാറക്കല്‍ അബ്ദുള്ള ചടങ്ങില്‍ ഉന്നയിച്ചു.
 പോലീസ് സേനയില്‍ വിശിഷ്ട സേവനം നടത്തിയ പോലീസ് മേധാവി (റൂറല്‍) കെ ജി സൈമണ്‍, ഡബ്ലു എസ് ഐമാരായ ഉഷകുമാരി, ജയകുമാരി എസ് ഐ ദിവാകരന്‍, എഎസ് ഐ ഷിബിന്‍ ജോസഫ്, ഡബ്ലു എസ് സി പി ഒ കുഞ്ഞുമോള്‍ ,പ്രദീപന്‍ എന്‍ കെ  എസ് ഐ ബാബുരാജ്, രതീശന്‍ മടപ്പള്ളി എന്നിവര്‍ മന്ത്രി ടി പി രാമകൃഷ്ണനില്‍ നിന്നും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.
വടകര എംഎല്‍എ സി കെ നാണു മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍,  കൗണ്‍സിലര്‍ എ പ്രേമ കുമാരി വടകര ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങില്‍ പോലീസ് മേധാവി (റൂറല്‍) കെ ജി സൈമണ്‍ സ്വാഗതം പറഞ്ഞു
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button