ഷൊർണൂരിൽ ട്രെയിനിൽ വെച്ച് സഹയാത്രികനെ ആക്രമിച്ച പ്രതി സിയാദ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്

ഷൊർണൂരിൽ ട്രെയിനിൽ വെച്ച് സഹയാത്രികനെ ആക്രമിച്ച പ്രതി സിയാദ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് അറിയിച്ചു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വൈകാതെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കുമെന്ന് ഷൊർണൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഒഫീസർ അനിൽ മാത്യു പറഞ്ഞു. തൃശ്ശൂരിൽ ട്രാഫിക് പൊലീസുകാരനെ മർദിച്ച കേസിൽ അടക്കം പ്രതിയാണ് സിയാദ്. മദ്യത്തിന് അടിമയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. 

ഞായറാഴ്ച രാത്രി പരപ്പനങ്ങാടി സ്വദേശി ദേവനാണ് ഷൊര്‍ണൂരില്‍വെച്ച് പരുക്കേറ്റത്. മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പരുക്കേറ്റ ദേവദാസ് പൊലീസിനോട് പറഞ്ഞു.  മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ചില്ലുകുപ്പി ഉപയോഗിച്ചാണ് സിയാദ് ദേവദാസിനെ കുത്തി പരുക്കേൽപ്പിച്ചത്.

ആക്രമണത്തിൽ സിയാദിനും പരുക്കേറ്റിട്ടുണ്ട്. കൈക്ക് പരുക്കേറ്റ സിയാദും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണിനോട് ചേർന്ന് കുത്തേറ്റ ദേവദാസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുഖത്തെ എല്ലിന് പൊട്ടലേറ്റിറ്റുണ്ട്. കണ്ണിന് പരുക്കില്ലെന്നും പൊലീസ് പറഞ്ഞു.

Comments

COMMENTS

error: Content is protected !!