DISTRICT NEWSKOYILANDILOCAL NEWSTHAMARASSERI
സമൂഹ അടുക്കളയിൽ പൂർവ്വ വിദ്യാർഥി കൂട്ടായ്മയുടെ വിഭവ സമൃദ്ധി
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിലേക്ക് പൂർവ്വ വിദ്യാർഥി കൂട്ടായ്മയുടെ മാതൃകാ സഹായം. പൊയിൽ ഹൈസ്കൂളിലെ SSLC 91 ബാച്ച് സമാഹരിച്ച് 10 ചാക്ക് അരിയുൾപ്പെടെയുള്ള കാൽ ലക്ഷം രൂപയുടെ ഭക്ഷ്യ വിഭവങ്ങൾ സമൂഹ അടുക്കളയിൽ വിഭവ സമൃദ്ധി സൃഷ്ടിച്ചു.
ബഹു .എം എൽ എ കാനത്തിൽ ജമീല പഞ്ചായത്ത് പ്രസിഡണ്ട് മലയിൽ ഷീബക്ക് കിറ്റുകൾ കൈമാറി .സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ബേബി സുന്ദർരാജ് ,’ബ്ലാക്ക് പഞ്ചായത്ത് മെമ്പർ ജുബീഷ് ഇ കെ ,പൂർവ്വ വിദ്യാർത്ഥികളായ ഷാജി മാസ്റ്റർ ,പ്രശാന്ത് ,ഉല്ലാസ്, മഹേഷ് ,ജോഷി കെ.എം ,സതീ രാജൻ ,രേഷ്മ എന്നിവർ പങ്കെടുത്തു
Comments