ഹോട്ടൽ മാലിന്യം തള്ളുന്നതിനിടെ പിടിയിൽ

കൊയിലാണ്ടി: ഹോട്ടല്‍ മാലിന്യം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് തള്ളുന്നതിനിടെ കൈയ്യോടെ പിടികൂടി പൂട്ടി പിഴയിട്ടു. നഗരസഭയിലെ ടോള്‍ ബൂത്തിനു സമീപമുള്ള സെവന്‍ – ഒ ക്ലോക്ക് എന്ന ഹോട്ടലിലെ ജൈവ-അജൈവ മാലിന്യമാണ് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിക്ഷേപിക്കാന്‍ ശ്രമിച്ചത്. സംഭവം നേരില്‍കണ്ടതിനെ തുടര്‍ന്ന് കൈയ്യോടെ പിടികൂടി. ഉടമക്ക് നോട്ടീസ് നല്‍കി സ്ഥാപനം അടച്ച് പൂട്ടിച്ചു. 25000/- രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
തുടര്‍ന്ന് നിക്ഷേപിക്കപ്പെട്ട മാലിന്യം സ്ഥാപന ഉടമയെകൊണ്ട് തന്നെ നീക്കം ചെയ്യിച്ചു. അര്‍ദ്ധരാത്രി മാലിന്യം ചാക്കുകളിലാക്കി തള്ളുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. രമേശന്‍, ജെ.എച്ച്.ഐ. പ്രസാദ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

Comments

COMMENTS

error: Content is protected !!