KERALAMAIN HEADLINES
12 ദിവസത്തെ വിദേശപര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തി
12 ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തി. കുടുംബസമേതമാണ് മുഖ്യമന്ത്രി ദുബായിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തി.
നിക്ഷേപം കൊണ്ടുവരാനുള്ള വിദേശപര്യടനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. നോർവേ ഇംഗ്ലണ്ട് വെയ്ൽസ് തുടങ്ങിയ രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനവും ദുബായിൽ സ്വകാര്യ സന്ദർശനവും പൂർത്തിയാക്കിയാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്.
Comments