ANNOUNCEMENTS
പി.എസ്.സി ബിരുദ തല പ്രാഥമിക പരീക്ഷകൾ മാറ്റി വെച്ചു
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ സപ്തംബറിൽ നടത്താൻ നിശ്ചിയിച്ചിരുന്ന ബിരുദ തല പ്രാഥമിക പരീക്ഷകൾ മാറ്റി. 18, 25 തീയതികളിലായി പ്രഖ്യാപിച്ചിരുന്ന പരീക്ഷയാണ്. കോഴിക്കോട് ജില്ലയിൽ നിപ റിപോർട് ചെയ്തതിനാൽ വലിയ പരീക്ഷകൾക്ക് സമീപസ്ഥ ജില്ലകളിലും നടത്തിപ്പിന് പരിമിതിയുണ്ട്. ഇക്കാരണത്താലാണ് മാറ്റം എന്ന് പി.എസ്.സി പത്രക്കുറിപ്പിൽ അറിയിച്ചു.
സപ്തംബർ 18,25 തീയതികളിലായി പ്രഖ്യാപിച്ചിരുന്ന ഈ പരീക്ഷകൾ ഇനി യഥാക്രമം ഒക്ടോബർ 23, 30 തീയതികളിലായാവും നടത്തുക.
കോഴിക്കോട് ജില്ലയിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന സപ്തംബർ 6 മുതൽ 10 വരേയുള്ള പരീക്ഷകൾക്കും അഭിമുഖത്തിനും അല്ലാതെ മറ്റ് പരീക്ഷകൾക്ക് ഒന്നും മാറ്റമില്ല. സപ്തംബർ ആറിന് നിശ്ചയിച്ചിരുന്ന അസി. പ്രൊഫസർ അറബിക് പരീക്ഷ ഒക്ടോബർ ആറിലേക്ക് മാറ്റിയിട്ടുണ്ട്.
Comments