SPECIAL
ആയിരങ്ങളെ സാക്ഷിയാക്കി തൃശൂർ പൂരത്തിന്റെ പൂരവിളംബരം നടന്നു
തൃശൂർ: ആയിരങ്ങളെ സാക്ഷിയാക്കി തൃശൂർ പൂരത്തിന്റെ പൂരവിളംബരം നടന്നു. കുറ്റൂര്‍ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്നു തവണ ശംഖ് മുഴക്കിയതോടെയാണ് പൂരവിളംബരം നടന്നത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ് കുറ്റൂര്‍ നൈതലക്കാവിലമ്മയുടെ തിടമ്പേറ്റിയത്. രാവിലെ എട്ടു മണിയോടെയാണ് എഴുന്നള്ളിപ്പ് തുടങ്ങിയത്. പത്തരയോടെഎഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തി. തൃശൂര്‍ പൂരദിനത്തില്‍ കണിമംഗലം ശാസ്താവിന് വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്കു പ്രവേശിക്കാനാണ് തെക്കേഗോപുരവാതില്‍ തുറന്നിടുന്നത്. പൂരവിളംബരം കാണാൻ കൊടുംചൂടിനെ അവഗണിച്ച് ആയിരങ്ങളാണ് എത്തിയിരുന്നത്.
Comments