DISTRICT NEWS
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകളും ബാനറുകളും കണ്ടെത്തി
മാനന്തവാടി: കുഞ്ഞോം ടൗണിൽ സി പി ഐ മാവോയിസ്റ്റുകളുടെ പേരിൽ പതിച്ച പോസ്റ്ററുകളും ബാനറും കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാരാണ് ടൗണിലെ ബസ് സ്റ്റോപ്പിലും കടയുടെ ഭിത്തിയിലും മറ്റുമായി പോസ്റ്ററുകൾ പതിച്ചത് കണ്ടെത്തിയത്.
ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കിനെ അമ്പും വില്ലും കൊണ്ട് നേരിട്ട് ജയിച്ച ആദിവാസികളോട് ഭരണ കൂടത്തിന്റെ അവകാശ നിഷേധത്തിനും ഭൂമിയുടെ പട്ടയത്തിനും വേണ്ടി വീണ്ടും പോരാടാൻ ആഹ്വാനം ചെയ്തു കൊണ്ടാണ് മാവോയിസ്റ്റിന്റെ പേരിൽ ബാനറുകൾ പ്രത്യക്ഷപെട്ടത്. കൂടാതെ കാലവർഷം, പ്രളയം തുടങ്ങിയവയുടെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും നഷ്ടപരിഹാരം വൈകിക്കുന്ന സർക്കാരിനെതിരെ ചെറുത്ത് നിൽക്കാനും പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തൊണ്ടർനാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments