വലിയ വള്ളങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിഷേധിക്കുന്നു. ‘കേരളത്തിന്റെ സൈന്യം’ – മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത പ്രതിഷേധം

ആലപ്പുഴ: കടലില്‍ മത്സ്യബന്ധനം ചെയ്യുന്ന 20 അടിയില്‍ കൂടുതല്‍ നീളമുള്ള വള്ളങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ മത്സ്യത്തൊഴിലാളികള്‍.
50 മുതല്‍ 80 വരെ തൊഴിലാളികള്‍ ഉപജീവനം നടത്തുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ വ്യക്തികള്‍ വാങ്ങുന്നതല്ല. മത്സ്യത്തൊഴിലാളികള്‍ അയല്‍ക്കൂട്ടങ്ങളും ഗ്രൂപ്പുകളും രൂപവത്കരിച്ച് ധനസമാഹരണം നടത്തിയും ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് പലിശക്കെടുത്തുമാണ് വള്ളം വാങ്ങുന്നത്. അപകടത്തില്‍പെടുന്ന വള്ളങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചില്ലെങ്കില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലാകും. കഴിഞ്ഞ വര്‍ഷംവരെ വലിയ വള്ളങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരുന്നു. പ്രീമിയത്തിന്റെ സിംഹഭാഗവും സര്‍ക്കാറാണ് അടച്ചിരുന്നത്. വലിയ വള്ളങ്ങള്‍ക്ക് അപകടങ്ങള്‍ കുറവായതുകൊണ്ട് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍നിന്ന് ഒഴിവാക്കുന്നതെന്നാണ് അറിയുന്നത്.

വലിയ തുക ചെലവ് വരുന്ന ഇന്‍ഷുറന്‍സില്‍നിന്ന് സര്‍ക്കാര്‍ ബോധപൂര്‍വം ഒഴിവാകുകയാണെന്നാണ് വിമര്‍ശനം. ചെറിയ വള്ളങ്ങള്‍ക്ക് കൂടുതല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനാണെന്നാണ് മറ്റൊരു വാദം.

മത്സ്യത്തൊഴിലാളി സംഘടനകള്‍ ഫിഷറീസ് മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം വരുംദിവസങ്ങളില്‍ കടലോരത്ത് ഉണ്ടാകുമെന്നാണ് സൂചന.

Comments
error: Content is protected !!