ട്രെയിൻ തട്ടിമരിച്ച നിലയിൽ

നന്തിബസാർ: പെട്രോളെടുക്കാൻ പോയആൾ ട്രെയിൻ തട്ടിമരിച്ചനിലയിൽ. നന്തി ടോൾബൂത്തിനടുത്ത് മുത്തായം റോഡിൽ പുതിയെടുത്ത് ദിനേഷ് കുമാർ(45) ആണ് മരണപ്പെട്ടത്. സ്വന്തംടാങ്കറുമായി തിങ്കളാഴ്ച കാലത്തു പെട്രോൾ എടുക്കാൻ പോയതായിരുന്നു.  കോഴിക്കോട് നാലാംഫ്‌ളാറ്റുഫോറത്തിനടുത്താണ് പാളത്തിൽ ദിനേശ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. പിതാവ്:പരേതനായ രാമൻകുട്ടി, മാതാവ്: ഓമന (രമ),ഭാര്യ:ശബ്‌ല,മക്കൾ: ദിൽഷൻ, ദേവന (വിദ്യാർത്ഥികൾ),സഹോദരങ്ങൾ: സുനിൽകുമാർ (ശ്രീരാം ബസുടമ), മിനി.കോഴിക്കോട് മെഡിക്കൽകോളേജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.

Comments

COMMENTS

error: Content is protected !!