World
നേപ്പാളില്‍ കനത്ത മഴ: മരിച്ചവരുടെ എണ്ണം 65 ആയി
കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 65 കടന്നു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് രാജ്യത്ത് പലഭാഗത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ മുപ്പതോളം പേരെ ഇനിയും കണ്ടെത്താനുള്ളതായാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴയാണ് മധ്യ- കിഴക്കന്‍ നേപ്പാളിനെ ദുരിതത്തിലാക്കിയത്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. 25 ജില്ലകളിലെ പതിനായിരത്തിലധികം ഭവനങ്ങളിലുള്ളവര്‍ കെടുതികള്‍ നേരിടുകയാണ്.
ദിവസങ്ങളായി തുടരുന്ന മഴയിൽ രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പ്രധാന ദേശീയപാതകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. നദികളെല്ലാം കരകവിഞ്ഞു. മഴ അവസാനിക്കാത്ത പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനമായ ബിഹാറിലെ ആറ് ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബിഹാറില്‍ ജനങ്ങളെ സുരക്ഷിത പ്രദേശത്തേക്ക് മാറ്റി പാര്‍പ്പിക്കുകയാണ് അധികൃതര്‍. അതേസമയം, അസ്സമിലെ പ്രളയരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Comments