CALICUTDISTRICT NEWS
10 സെൻറ് ഭൂമിയുള്ള കർഷകർക്ക് വൈദ്യുതി സബ്സിഡി അനുവദിക്കണം
കോഴിക്കോട്:കർഷകർക്ക് വൈദ്യുതി സബ്സിഡി ലഭിക്കാൻ മുപ്പത് സെൻറ് ഭൂമിയെങ്കിലും വേണമെന്ന കെഎസ്ഇബി ഉത്തരവ് പിൻവലിക്കണമെന്നും പത്ത് സെൻറ് ഭൂമിയെങ്കിലും ഉള്ള എല്ലാ കർഷകർക്കും വൈദ്യുതി സബ്സിഡി അനുവദിക്കണമെന്നും കോഴിക്കോട് താലൂക്ക് ജൈവ കർഷക സംഗമം ആവശ്യപ്പെട്ടു. പല കാരണങ്ങളാൽ ദുരിതത്തിൽ ആയ കർഷകരുടെ ദുരിതം വർധിപ്പിക്കുന്ന തീരുമാനം ആണ് ഇത്. ഡിസംബർ 29ന്പേരാമ്പ്രയിൽ നടക്കുന്ന ജില്ലാ സംഗമവും ജനുവരി 11, 12 ന് തൃശൂരിൽ നടക്കുന്ന സംസ്ഥാന സംഗമവും വിജയിപ്പിക്കാൻ തീരുമാനമെടുത്തു.
സംഗമം കേരള ജൈവ കർഷക സമിതി ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ ചേനോളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. ഡോ. പത്മനാഭൻ ഊരാളുങ്കൽ, കെ വിജയകുമാർ, സി കൃഷ്ണകുമാർ, പി വി പ്രേമാനന്ദ്, വി വേണുഗോപാൽ, കെ കെ ജയപ്രകാശ്, എം പി ബാബു, എം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. നിരവധി പേർ പുതുതായി അംഗത്വമെടുത്തു
Comments